/sathyam/media/media_files/n1I2O6PQ3SmMtfY7goFP.jpg)
മുംബൈ: ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്, വന്‍കിട, ഇടത്തരം ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമായ മിറെ അസറ്റ് മള്‍ട്ടിക്യാപ് ഫണ്ട് ലോഞ്ച് പ്രഖ്യാപിച്ചു.
എന്‍എഫ്ഒ 2023 ജൂലായ് 28ന് ആരംഭിച്ച് 2023 ഓഗസ്റ്റ് 11ന് അവസാനിക്കും. അങ്കിത് ജെയിന്‍ ആണ് ഫണ്ട് മാനേജ് ചെയ്യുന്നത്. നിഫ്റ്റി 500 മള്‍ട്ടിക്യാപ് 50ഃ25ഃ25 ടിആര്‍ഐ ആണ് ഫണ്ടിന്റെ ബെഞ്ച് മാര്‍ക്ക് സൂചിക. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയും അതിനുശേഷം ഒരു രൂപയുടെ ഗുണിതങ്ങളുമായിരിക്കും.
പ്രധാന വസ്തുതകള്‍: അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലം നിക്ഷേപം തുടരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യം. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനുള്ള അവസരം. നിക്ഷേപിക്കുന്ന സ്‌കീമുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ അതിലൂടെ കഴിയും.
എല്ലാ കാറ്റഗറിയിലും ചുരുങ്ങിയത് 25 ശതമാനവും കൂടിയത് 50 ശതമാനവും നിക്ഷേപ പങ്കാളിത്തം ഉറപ്പാക്കുന്നു. · വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുകളിലുള്ള 100 ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ കുറഞ്ഞ റിസ്‌കിനോടൊപ്പം സ്ഥിരതയും വാഗ്ദാനം ചെയ്യുന്നു.
മിഡ് ക്യാപ് വിഭാഗത്തില്‍ വിപണി മൂല്യമനുസരിച്ച് അടുത്ത 150 കമ്പനികളുടെ(101 മുതല്‍ 250 വരെ) ഓഹരികളിലെ നിക്ഷേപ സാധ്യത. ന്യായമായ മൂല്യത്തില്‍ മികച്ച വളര്‍ച്ചാ സാധ്യത മുന്നോട്ടുവെയ്ക്കുന്നു.
സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍, വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 251-ാമത്തെ കമ്പനികള്‍ മുതല്‍ നിക്ഷേപത്തിനായി പരിഗണിക്കുന്നു. ഉയര്‍ന്ന റിസ്‌ക് ഉണ്ടെങ്കിലും അതിലുമേറെ മുന്നേറ്റ സാധ്യതകളും ഈ വിഭാഗത്തിലെ ഓഹരികള്‍ മുന്നോട്ടുവെയ്ക്കുന്നു.
ബാക്കിയുള്ള 25 ശതമാനം നിക്ഷേപം മാര്‍ക്കറ്റ് ക്യാപുകളിലുടനീളം ഡൈനാമിക് അലോക്കേഷനിലൂടെ നേട്ടസാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്നതിനാല്‍ മിറെ മള്‍ട്ടിക്യാപ് ഫണ്ട് നിക്ഷേപകര്‍ക്ക് മികച്ച ആദായ പ്രതീക്ഷ നല്‍കുന്നു. സമ്പദ്‌വ്യവസ്ഥയിലെ നേട്ടങ്ങളും സാങ്കേതിക മാറ്റങ്ങളും പ്രതിഫലിക്കുന്ന ഓഹരികളിലും മേഖലകളിലും നിക്ഷേപിക്കാനുള്ള അവസരം ലഭിക്കുന്നു.
പോര്‍ട്ട്‌ഫോളിയോ അമിതമായി വിപുലീകരിക്കാന്‍ ആഗ്രഹിക്കാത്ത നിക്ഷേപകര്‍ക്ക് എല്ലാ മേഖലകളിലെയും മികച്ച ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം കൂടിയാണിത്. നിക്ഷേപകര്‍ക്ക് തുടക്കം മുതല്‍ അവരുടെ നിക്ഷേപ തന്ത്രങ്ങള്‍ക്ക് അനുസൃതമായി വരുമാനം നേടാന്‍ അവസരം സ്‌കീമിലൂടെ ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മിറെ അസറ്റ് മള്‍ട്ടി ക്യാപ് ഫണ്ടിന്റെ ഫണ്ട് മാനേജര്‍ അങ്കിത് ജെയിന്‍ പറഞ്ഞു.
സമാനമായ തത്വമാണ് മിറെ അസറ്റ് മള്‍ട്ടി ക്യാപ് ഫണ്ടും പിന്തുടരുന്നത്. ഒന്നിലധികം സ്‌കീമുകള്‍ ആവശ്യമില്ലാതെതന്നെ മാര്‍ക്കറ്റിലുടനീളം നിക്ഷേപം ക്രമീകരിക്കാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുന്നു. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ മള്‍ട്ടിക്യാപ് ഫണ്ട് നിക്ഷേപം നടത്തുന്നു. ഇത് റിസ്‌കിനെയും അവസരങ്ങളെയും വൈവിധ്യവത്കരിക്കാന്‍ സഹായിക്കുന്നു. റിസ്‌കും റിട്ടേണും സന്തുലതിമാക്കുന്ന ഡൈനാമിക് ഓപ്ഷന് ഇത് സാധ്യതതുറക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള സാമ്പത്തിക അന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ സാധ്യത പ്രയോജനപ്പെടുത്തുന്നതോടൊപ്പം മിറെ അസറ്റ് മള്‍ട്ടിക്യാപ് ഫണ്ട് അതിന്റെ നിക്ഷേപകര്‍ക്ക് എല്ലാ മേഖലകളിലെയും പോസിറ്റീവ് സംഭവവികാസങ്ങള്‍ പിടിച്ചെടുത്ത് അത് നേട്ടമാക്കി നിക്ഷേപകര്‍ക്ക് നല്‍കാനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
റെഗുലര്‍ പ്ലാനിലും ഡയറക്ട് പ്ലാനിലും നിക്ഷേപകര്‍ക്ക് മിറെ അസറ്റ് മള്‍ട്ടിക്യാപ് ഫണ്ടില്‍ നിക്ഷേപം നടത്താം. എന്‍എഫ്ഒ കഴിഞ്ഞാല്‍ കുറഞ്ഞ അധിക നിക്ഷേപ തുക 1000 രൂപയും ഒരു രൂപയുടെ ഗുണിതങ്ങളുമായിരിക്കും.