അടല്‍ സേതുവില്‍ നിന്നും കടലിലേക്ക് ചാടി യുവതി, പാലത്തില്‍ നിന്നും ചാടിയ യുവതിയുടെ തലമുടിയില്‍ പിടിച്ചു തൂക്കി രക്ഷിച്ച് ക്യാബ് ഡ്രൈവര്‍

മുളുണ്ട് സ്വദേശിയായ 56 കാരിയായ റീമ മുകേഷ് പട്ടേലാണ് യുവതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. അടല്‍ സേതുവിന്റെ കൈവരിയുടെ അരികില്‍ സ്ത്രീ ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

New Update
adalUntitleddr

മുംബൈ:  മുംബൈ പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച് ക്യാബ് ഡ്രൈവര്‍. അടല്‍ സേതു എന്നറിയപ്പെടുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ നിന്ന് ചാടാന്‍ ശ്രമിച്ച സ്ത്രീയെയാണ് ക്യാബ് ഡ്രൈവറും പോലീസുകാരും ചേര്‍ന്ന് രക്ഷിച്ചത്.

Advertisment

രക്ഷാപ്രവര്‍ത്തനം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുളുണ്ട് സ്വദേശിയായ 56 കാരിയായ റീമ മുകേഷ് പട്ടേലാണ് യുവതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. അടല്‍ സേതുവിന്റെ കൈവരിയുടെ അരികില്‍ സ്ത്രീ ഇരിക്കുന്നത് വീഡിയോയില്‍ കാണാം.

പൊടുന്നനെ കടലിലേക്ക് എടുത്തു ചാടി. സമീപത്തുണ്ടായിരുന്ന ഡ്രൈവര്‍ ഉടനെതന്നെ യുവതിയുടെ മുടിയില്‍ പിടിച്ചുതൂക്കി നിര്‍ത്തി. ആ സമയം തന്നെ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും യുവതിയെ രക്ഷിക്കാന്‍ ഡ്രൈവറെ സഹായിക്കുകയായിരുന്നു.

Advertisment