/sathyam/media/media_files/2024/11/04/FIe93WSmZYdO7KufQ75b.jpg)
മുംബൈ: ഭീം സേന നേതാവ് സത്പാല്‍ തന്‍വാറിനെതിരെ വിദേശത്ത് നിന്ന് വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിക്കെതിരെ ഗുരുഗ്രാം പോലീസ് കേസെടുത്തു.
സിംബാബ്വെ, കെനിയ എന്നിവിടങ്ങളില്‍ നിന്നുള്ള നമ്പറുകള്‍ ഉപയോഗിച്ച് യുഎസില്‍ നിന്നും കാനഡയില്‍ നിന്നും ഭീഷണി കോളുകള്‍ നടത്തിയെന്നാണ് അന്‍മോള്‍ക്കെതിരെയുള്ള ആരോപണം.
പരാതിയുടെ പശ്ചാത്തലത്തില്‍ അന്വേഷണത്തിനായി എസ്ടിഎഫിലെയും നിരവധി ക്രൈം, സൈബര്‍ ക്രൈം യൂണിറ്റുകളിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെ പൊലീസ് രൂപീകരിച്ചു.
അന്‍മോല്‍ ബിഷ്ണോയിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭീം സേന തലവന്‍ സത്പാല്‍ തന്‍വാറിന് ഒക്ടോബര്‍ 30നാണ് ഭീഷണി ലഭിച്ചത്. സത്പാല്‍ തന്‍വാറിനെ കഷണങ്ങളാക്കുമെന്നായിരുന്നു അന്‍മോല്‍ ബിഷ്ണോയിയുടെ പേരില്‍ വന്ന ഭീഷണി. ബിഎന്‍എസ് വകുപ്പുകള്‍ പ്രകാരമാണ് പോലീസ് അന്‍മോല്‍ ബിഷ്നോയിക്കെതിരെ കേസെടുത്തത്.
അന്‍മോല്‍ ബിഷ്ണോയി യുഎസില്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.