ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; പറന്നുയര്‍ന്ന വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറക്കി; വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയെന്ന് അധികൃതർ

ജൂണ്‍ 18 ന് രാത്രി പത്തരയോടെ വിമാനം സുരക്ഷിതമായി മുബൈയില്‍ ഇറക്കി. ന്യൂഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ കോള്‍ സെന്ററിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

New Update
indigo Untitled..90.jpg

മുംബൈ: ചെന്നൈ- മുംബൈ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം സുരക്ഷിതമായി മുബൈയില്‍ ഇറക്കി. ഇന്‍ഡിഗോ 6E 5149 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Advertisment

ജൂണ്‍ 18 ന് രാത്രി പത്തരയോടെ വിമാനം സുരക്ഷിതമായി മുബൈയില്‍ ഇറക്കി. ന്യൂഡല്‍ഹിയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ കോള്‍ സെന്ററിലായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

'ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ 6E 5149 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. മുംബൈയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, ജീവനക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു.

ശേഷം വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി'- എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ യാത്രക്കാരും സുരക്ഷിതമായാണ് വിമാനത്തില്‍ നിന്ന് ഇറങ്ങിയതെന്നും ഇന്‍ഡിഗോ അറിയിച്ചു.

Advertisment