Advertisment

എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത് ഇന്‍ഡിഗോ വിമാനം: കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ഇറങ്ങുബോള്‍ അതേ റണ്‍വേയില്‍ നിന്നും സെക്കന്റുകളുടെ വ്യത്യാസത്തില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
plane Untitled.m.jpg

മുംബൈ: എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കകം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത് ഇന്‍ഡിഗോ വിമാനം. രണ്ടു വിമാനങ്ങളും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്കാണ്. ശനിയാഴ്ച മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

Advertisment

 ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ഇറങ്ങുബോള്‍ അതേ റണ്‍വേയില്‍ നിന്നും സെക്കന്റുകളുടെ വ്യത്യാസത്തില്‍ എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

ഇന്‍ഡോറില്‍ നിന്ന് വന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്ന അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ തെറ്റായി അനുവദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാഗ്യവശാല്‍, ഇന്‍ഡിഗോ വിമാനം നിലം തൊടുന്നതിന് മുമ്പ് എയര്‍ ഇന്ത്യ വിമാനം ഉയര്‍ന്നു കഴിഞ്ഞിരുന്നു.

സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയ എടിസി സ്റ്റാഫ് അംഗത്തെ അന്വേഷണഫലം വരുന്നതുവരെ ഡ്യൂട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

Advertisment