മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, ഫഡ്നാവിസിനെതിരെ ഗിരീഷ് പാണ്ഡവ് മത്സരിക്കും

മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുതയാണ്. അന്തിമ യോഗം ശനിയാഴ്ച നടക്കും.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Congress announces second list of candidates

മംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 23 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. കോണ്‍ഗ്രസ് ഇതുവരെ 71 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ഏറ്റവും പുതിയ പട്ടികയില്‍ ഉപമുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ദക്ഷിണ നാഗ്പൂരില്‍ നിന്നുള്ള ഗിരീഷ് കൃഷ്ണറാവു പാണ്ഡവ് മത്സരിക്കും.

മഹാ വികാസ് അഘാഡിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുതയാണ്. അന്തിമ യോഗം ശനിയാഴ്ച നടക്കും. കോണ്‍ഗ്രസ്, എന്‍സിപി (എസ്സിപി), ഉദ്ധവ് സേന എന്നിവര്‍ക്ക് 90 സീറ്റുകള്‍ എന്ന ഫോര്‍മുലയാണ് ഇതുവരെ ഘടകകക്ഷികള്‍ സ്വീകരിച്ചിരിക്കുന്നത്.

 

 

Advertisment