കുട്ടികളെ ആര് സംരക്ഷിക്കും ? ഭർത്താവും ഭാര്യയും തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; മഹാരാഷ്ട്രയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

New Update
1432000-crime-sen

മുംബൈ: കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 36 കാരിയായ അംറിനാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നദീം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

മിറ റോഡ് സ്വദേശികളായ ദമ്പതികൾക്ക് രണ്ടും പത്തും വയസുള്ള കുട്ടികളുണ്ട്. ഇവരുടെ സംരക്ഷണത്തെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കിടെ വാക്കുതർക്കം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിക്കാൻ അംറിൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

എന്നാൽ ഉദ്യോഗസ്ഥർ തിരക്കായതിനാൽ യുവതി സ്റ്റേഷനിൽ നിന്നും മടങ്ങി. ഇതിനിടെ നദീം അംറിനുമായി വഴിയിൽ വെച്ചു വാക്കുതർക്കം ഉണ്ടാകുകയും പിന്നാലെ യുവതിയെ കുത്തുകയുമായിരുന്നു.

സംഭവത്തിൽ നദീമിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Advertisment