/sathyam/media/media_files/UfNAJW7yMN4GTftf0Mi8.jpg)
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്.
ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്നെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു.
മഹാരാഷ്ട്രയിലെ ഫലങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഫഡ്നാവിസ് പറഞ്ഞു. ഞാനായിരുന്നു പാര്‍ട്ടിയെ നയിച്ചിരുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനായി സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എന്നെ ഒഴിവാക്കണമെന്ന് ഞാന്‍ ബിജെപി ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്നു.
നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി നേതൃത്വം തനിക്ക് സമയം നല്‍കണമെന്ന് ഫഡ്നാവിസ് പറഞ്ഞു.