ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/kuSiIrLhhLJ3oBxtWB1H.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ പത്തുമിനിറ്റ് ഇടവേളയില്‍ രണ്ടു ഭൂചലനം. ഹിങ്കോളി നഗരത്തില്‍ ഇന്ന് പുലര്‍ച്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്.
Advertisment
രാവിലെ ആറുമണിയോടെ പത്തുമിനിറ്റ് ഇടവേളയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. 3.6 തീവ്രതയുള്ളതായിരുന്നു രണ്ടാമത്തെ ഭൂചലനമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഹിങ്കോളി നഗരത്തില്‍ ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us