മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ വോര്‍ലി മണ്ഡലത്തില്‍ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്കെതിരെ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും മിലിന്ദ് ദിയോറ കളത്തിലിറങ്ങും.
രാജ്യസഭാ എംപിയായ മിലിന്ദ് ദിയോറ ഈ വര്‍ഷം ആദ്യം കോണ്‍ഗ്രസ് വിട്ട് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നിരുന്നു.
ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ 2019-ല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെ വോര്‍ളിയിലെ നിലവിലെ എംഎല്‍എയാണ്.
ഞായറാഴ്ചയാണ് ശിവസേന 20 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ദിയോറയെ കൂടാതെ സഞ്ജയ് നിരുപം ദിന്‍ദോഷി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ബിജെപി എംപി നാരായണ്‍ റാണെയുടെ മകന്‍ നിലേഷ് റാണെ കുടല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
മുംബൈയിലെ അന്ധേരി ഈസ്റ്റ് സീറ്റിലേക്ക് മുന്‍ ബിജെപി നേതാവ് മുര്‍ജി പട്ടേലിനെ ശിവസേന നാമനിര്‍ദ്ദേശം ചെയ്തു.