New Update
/sathyam/media/media_files/XB1EHGO94CXjHSc7TnEC.jpg)
മുംബൈ: ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മുംബൈ സ്വദേശി കണ്ടെത്തിയ മനുഷ്യ വിരല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റേതാണെന്ന് പോലീസ്. പൂനെ ഫാക്ടറിയിലെ ജീവനക്കാരനായ യുവാവിന് അടുത്തിടെ ഒരു അപകടത്തില്‍ കൈവിരലിന് പരിക്കേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Advertisment
മുംബൈയിലെ ഒരു ഡോക്ടര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ് ക്രീമില്‍ കണ്ടെത്തിയ വിരല്‍ ഇയാളുടേതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഉദ്യോഗസ്ഥന്റെ ഡിഎന്‍എ സാമ്പിള്‍ അന്വേഷണത്തിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
പുണെ ആസ്ഥാനമായുള്ള ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.