ഭിവണ്ടിയിലെ സാനിറ്ററി നാപ്‌കിൻ ഫാക്‌ടറിയിൽ വന്‍ തീപിടിത്തം; അസംസ്‌കൃത വസ്‌തുക്കൾ കത്തി നശിച്ചു

പുലർച്ചെ മൂന്ന് മണിയോടെ സരവ്‌ലി ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്‌.  News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Mumbai

New Update
G

താനെ: ഭിവണ്ടിയില്‍ സാനിറ്ററി നാപ്‌കിൻ ഫാക്‌ടറിയിൽ തീപിടിത്തം. പുലർച്ചെ മൂന്ന് മണിയോടെ സരവ്‌ലി ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്‌. 

Advertisment

ബിഎൻഎംസിയുടെ അഗ്നിശമന സേനാ സംഘങ്ങളും, കല്യാൺ-ഡോംബിവാലി എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളും സ്ഥലത്തെത്തി 8.30 ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി ഭിവണ്ടി-നിസാംപൂർ മുനിസിപ്പൽ കോർപറേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്‍റ്‌ സെൽ ഉദ്യോഗസ്ഥൻ രാജു വാർലിക്കർ അറിയിച്ചു.

ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല, എന്നാൽ ഫാക്‌ടറിയിൽ സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്‌തുക്കൾ കത്തി നശിച്ചു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment