New Update
/sathyam/media/media_files/TQ1KBA0pM9fNrA0by1cW.jpg)
representational image
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് വിമാനത്തിലെ ക്രൂ അംഗത്തിനാണ് ലഭിച്ചത്. യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്.
Advertisment
വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന വിമാനത്തിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം വിവരം യാത്രക്കാരെ അറിയിച്ചു.