മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് പുതിയ വധഭീഷണി. രണ്ട് കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ ട്രാഫിക് പോലീസിന് അജ്ഞാതന്റെ വധഭീഷണി ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്നാണ് ഭീഷണി.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വോര്‍ലി പോലീസ് അജ്ഞാതനായ ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതെസമയം സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട ബാബ സിദ്ദിഖിന്റെ മകന്‍ സീഷന്‍ സിദ്ദിഖിനും എതിരായ ഭീഷണിയില്‍ മുംബൈ പോലീസ് 20 വയസുകാരനെ അറസ്റ്റ് ചെയ്തു. നോയിഡയിലെ സെക്ടര്‍ 39-ല്‍ വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് അറസ്റ്റിലായത്.
ഒക്ടോബര്‍ 12ന് ദസറ ആഘോഷത്തിനിടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഓഫീസിന് പുറത്ത് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി സംഘം ഏറ്റെടുത്തു. സല്‍മാന്‍ ഖാനുമായുള്ള അടുത്ത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.