Advertisment

സ്വന്തം റിവോള്‍വറില്‍ നിന്നും കാലില്‍ വെടിയേറ്റു: മുതിര്‍ന്ന നടന്‍ ഗോവിന്ദ ആശുപത്രിയില്‍

പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. പുലര്‍ച്ചെ 4:45 നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

New Update
Govinda

മുംബൈ: സ്വന്തം റിവോള്‍വറില്‍ നിന്നും കാലില്‍ വെടിയേറ്റ് മുതിര്‍ന്ന നടന്‍ ഗോവിന്ദ ആശുപത്രിയില്‍. 1990 കളിലെ ഹിറ്റ് കോമഡി സിനിമകളുടെ പ്രധാന മുഖമായിരുന്നു ഗോവിന്ദ. 

Advertisment

സ്വന്തം റിവോള്‍വര്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തിനിടയാക്കിയ ആയുധം പിടിച്ചെടുത്തു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. പുലര്‍ച്ചെ 4:45 നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ധേരിയിലെ കൃതി കെയർ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് നടന്‍.

നടന്‍ കൊൽക്കത്തയിലേയ്‌ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു സംഭവം. റിവോള്‍വര്‍ കയ്യില്‍ നിന്നും താഴെ വീഴുകയും അബദ്ധത്തില്‍ ഒരു ബുള്ളറ്റ് നടന്‍റെ കാലില്‍ പതിക്കുകയും ചെയ്യുകയായിരുന്നു.

നടന്‍റെ കാലില്‍ നിന്നും ബുള്ളറ്റ് നീക്കം ചെയ്‌തെന്നും ഗോവിന്ദയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും നടന്‍റെ മാനേജര്‍ ശശി സിന്‍ഹ അറിയിച്ചു.

Advertisment