ശക്തമായ കാറ്റും മോശം കാലാവസ്ഥയും; പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു, ക്യാപ്റ്റന് പരിക്ക്

New Update
C

പൂനെ: ശക്തമായ കാറ്റിലും മോശം കാലാവസ്ഥയിലും പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിൽ ക്യാപ്റ്റൻ ഉൾപ്പെടെ ആകെ 4 പേരാണ് ഉണ്ടായിരുന്നത്.

Advertisment

മുംബൈയിലെ ജുഹുവിൽ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന എഡബ്ല്യു 139 എന്ന ഹെലികോപ്റ്റർ പോഡ് മേഖലയിൽ എത്തിയപ്പോഴായിരുന്നു തകർന്നുവീണത്.

സംഭവത്തിൽ ക്യാപ്റ്റൻ ആനന്ദിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റു 3 പേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment