ഹിജാബ് നിരോധനം: കോളജിന്‍റെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് മുംബൈ ഹൈക്കോടതി

ചെമ്പൂർ ട്രോംബെ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലുളള എൻജി ആചാര്യ ആന്‍ഡ് ഡികെ മറാഠേ കോളേജിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയത്.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
court

മുംബൈ: ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മുംബൈയിലെ കോളജ് എടുത്ത തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ബോംബെ ഹൈക്കോടതി. കോളേജ് പരിസരത്ത് വിദ്യാർഥികൾ ഹിജാബ്, നഖാബ്, ബുർക്ക, സ്റ്റോളുകൾ, തൊപ്പികൾ, ബാഡ്‌ജുകൾ എന്നിവ ധരിക്കാൻ പാടില്ല എന്നായിരുന്നു ഉത്തരവ്.

Advertisment

ചെമ്പൂർ ട്രോംബെ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലുളള എൻജി ആചാര്യ ആന്‍ഡ് ഡികെ മറാഠേ കോളേജിലാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയത്.

ഇതിനെതിരെ കോളജിലെ ഒമ്പത് പെൺകുട്ടികൾ ചേര്‍ന്ന് ഹർജി നല്‍കിയിരുന്നു. ഇത്തരമൊരു ഉത്തരവ് മതം ആചരിക്കാനുള്ള തങ്ങളുടെ മൗലികാവകാശത്തിനും സ്വകാര്യതയ്ക്കും തെരഞ്ഞെടുപ്പിനുള്ള അവകാശത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

ഈ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എ എസ് ചന്ദൂർക്കറും രാജേഷ് പാട്ടീലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തളളിയത്. കോളജ് നടപടിയെ സ്വേച്ഛാധിപത്യപരവും യുക്തിരഹിതവും വികൃതവുമാണെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഹര്‍ജിക്കാരുടെ അഭിഭാഷകൻ അൽതാഫ് ഖാൻ ഖുറാനിൽ നിന്നുള്ള ചില വാക്യങ്ങൾ പരാമര്‍ശിച്ചുകൊണ്ട് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൻ്റെ അവിഭാജ്യ ഘടകമാണെന്ന് വാദിക്കുകയും ചെയ്‌തു.

Advertisment