എന്റെ മരണത്തിന് ആരും കുറ്റക്കാരല്ല: ഐഎഎസ് ദമ്പതികളുടെ മകള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍

സംസ്ഥാന സെക്രട്ടേറിയറ്റിനു സമീപമുള്ള സുരുചി അപ്പാര്‍ട്ട്മെന്റില്‍ പുലര്‍ച്ചെ നാലോടെയാണ് ലിപി ആത്മഹത്യ ചെയ്തത്. നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ലിപി ഹരിയാനയിലെ സോനിപത്തില്‍ എല്‍എല്‍ബി പഠിക്കുകയായിരുന്നു.

New Update
lipi Untitled.7,.jpg

മുംബൈ: ഐഎഎസ് ദമ്പതികളുടെ മകള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലാണ് സംഭവം. മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ 27 കാരിയായ ലിപിയാണ് മരിച്ചത്.

Advertisment

തിങ്കളാഴ്ച പുലര്‍ച്ചെ ദക്ഷിണ മുംബൈയിലെ ഒരു ബഹുനില അപ്പാര്‍ട്ട്‌മെന്റിന്റെ പത്താം നിലയില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റിനു സമീപമുള്ള സുരുചി അപ്പാര്‍ട്ട്മെന്റില്‍ പുലര്‍ച്ചെ നാലോടെയാണ് ലിപി ആത്മഹത്യ ചെയ്തത്. നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ലിപി ഹരിയാനയിലെ സോനിപത്തില്‍ എല്‍എല്‍ബി പഠിക്കുകയായിരുന്നു.

അക്കാദമിക് രംഗത്തെ പ്രകടനത്തെക്കുറിച്ച് യുവതി ഉത്കണ്ഠാകുലയായിരുന്നു, ഇതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ലിപിയെ ഉടന്‍ തന്നെ ജിടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തന്റെ മരണത്തില്‍ ആരെയും കുറ്റപ്പെടുത്തരുതെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.

Advertisment