New Update
/sathyam/media/media_files/2024/11/07/QKWuqtZNcSEeC5YKxsbW.jpg)
മുംബൈ: പള്ളികള്‍ക്ക് മുകളിലുള്ള ഉച്ചഭാഷിണി വിഷയം വീണ്ടും ഉന്നയിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെ. അമരാവതിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
എനിക്ക് അധികാരം തരൂ, മഹാരാഷ്ട്രയിലെ ഒരു പള്ളിയിലും ഒരു ഉച്ചഭാഷിണി പോലും ഇല്ലെന്ന് ഞാന്‍ ഉറപ്പാക്കും, മഹാ വികാസ് അഘാഡിക്ക് (എംവിഎ) വോട്ട് അഭ്യര്‍ത്ഥിച്ച് ചില മുസ്ലീം നേതാക്കള്‍ പള്ളികളില്‍ നിന്ന് ഫത്വ പുറപ്പെടുവിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ പള്ളിയിലെ ഉച്ചഭാഷിണികള്‍ താന്‍ നിര്‍ബന്ധിതമായി നീക്കം ചെയ്തിരുന്നു. ഇത് മൂലം തന്റെ അനുയായികള്‍ക്കെതിരെ 17,000 കേസുകള്‍ ഫയല്‍ ചെയ്തതായും താക്കറെ അവകാശപ്പെട്ടു.
മഹാരാഷ്ട്രയില്‍ നവംബര്‍ 20-ന് തിരഞ്ഞെടുപ്പ് നടക്കും, വോട്ടെണ്ണല്‍ നവംബര്‍ 23-നാണ്.