New Update
/sathyam/media/media_files/DZY5hfyM3Y98CEEZYfyU.jpg)
മുംബൈ: ഇന്ത്യൻ നാവിക സേനാ കപ്പലിൽ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോർട്ട്. സാഹിൽ വർമ്മയെന്ന ഉദ്യോഗസ്ഥനെയാണ് ഫെബ്രുവരി 27 മുതൽ കാണാതായിരിക്കുന്നത്.
Advertisment
അദ്ദേഹത്തെ കണ്ടെത്താൻ നാവികസേന വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ നേവൽ കമാൻഡ് അറിയിച്ചു
"നിർഭാഗ്യകരമായ ഒരു സംഭവത്തിൽ, ഫെബ്രുവരി 27ന് ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ നിന്ന് കടലിൽ വെച്ച് നാവികനായ സഹിൽ വർമ്മയെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നാവികസേന ഉടൻ തന്നെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് വൻ തിരച്ചിൽ ആരംഭിച്ചു, അത് ഇപ്പോഴും തുടരുകയാണ്," നേവൽ കമാൻഡ് എക്‌സിൽ പോസ്റ്റ് ചെയ്തു.
"വിശദമായ അന്വേഷണങ്ങൾക്ക് നാവിക ബോർഡ് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്" . സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ അറിവായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us