/sathyam/media/media_files/2f2c8zz9vNleb1XKxL1V.jpg)
മഹാരാഷ്‌ട്ര: മുംബൈയില്‍ നിന്ന് ദോഹയിലേക്കുള്ള ഇൻഡിഗോ സര്‍വീസ് റദ്ദാക്കി. ഇന്‍ഡിഗോ 6E 1303 എന്ന വിമാനത്തിന്‍റെ സര്‍വീസാണ് റദ്ദാക്കിയത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതായി കമ്പനി അറിയിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്ക് ഹോട്ടലുകൾ നൽകിയതായും റീ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയതായും ഇന്‍ഡിഗോ അറിയിച്ചു.
നേരത്തെ സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകുമെന്ന് യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതായി അറിയിച്ചത്.
സാങ്കേതിക കാരണത്താലാണ് റദ്ദാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. വിമാനം രണ്ട് തവണ പുറപ്പെടാൻ ശ്രമിച്ചെങ്കിലും സര്‍വീസ് നടത്താന്‍ സാധിച്ചില്ലെന്ന് കമ്പനി അറിയിച്ചു.
നേരത്തെ, സെപ്‌റ്റംബർ 7ന് ഡൽഹി-വാരണാസി വിമാനത്തിലെ എയർ കണ്ടിഷനിങ് സിസ്റ്റം തകരാറിലായതിനെ തുടർന്ന് യാത്രക്കാരോട് ഇൻഡിഗോ എയർലൈൻസ് ക്ഷമാപണം നടത്തിയിരുന്നു. എസി തകരാറിലായത് മൂലം നിരവധി യാത്രക്കാർ ബോധരഹിതരായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.