New Update
/sathyam/media/media_files/2024/10/16/yDvHDh3qE4w72RcDXvpc.jpg)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാവേദ് ഷ്രോഫ് എന്‍സിപിയില്‍ ചേര്‍ന്നു
Advertisment
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ സുനില്‍ തത്കറെയുടെയും സാന്നിധ്യത്തിലാണ് ജാവേദ് ഷ്രോഫ് എന്‍സിപിയില്‍ ചേര്‍ന്നത്.
തങ്ങളുടെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ക്കോ സഖ്യകക്ഷികള്‍ക്കോ എതിരെ പരസ്യമായി ഒന്നും സംസാരിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം എല്ലാ സംസ്ഥാന നേതാക്കള്‍ക്കും കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ പിന്നാലെയാണ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടത്.