New Update
/sathyam/media/media_files/8AUtpTAwZM8GyA1Kd3Qh.jpg)
മുംബൈ: കൊല്‍ക്കത്തയില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി നടന്‍ ജോണ്‍ എബ്രഹാം രംഗത്ത്. ആണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ അവരെ സമൂഹത്തില്‍ പെരുമാറാനും പെണ്‍കുട്ടികളെ ബഹുമാനിക്കാനും പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
ഞാന്‍ ആണ്‍കുട്ടികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പറയും, അല്ലെങ്കില്‍ അവര്‍ വിവരം അറിയും. പെണ്‍കുട്ടികളോട് എനിക്കൊന്നും പറയാന്‍ ഇല്ല. കാരണം ലൈംഗികമായി അതിക്രമം നേരിടുന്നതില്‍ അവര്‍ തെറ്റ് ചെയ്യുന്നില്ല.
ആണ്‍കുട്ടികളെ പെരുമാറാന്‍ പഠിപ്പിക്കേണ്ടത് അവരുടെ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും നടന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.