/sathyam/media/media_files/ETFDaVMBpVo04nRdKCWi.jpg)
മുംബൈ: അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 150 മുതല്‍ 160 വരെ സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് അന്തിമമാക്കിയതായാണ് റിപ്പോര്‍ട്ട്.
മഹായുതി സഖ്യത്തില്‍ 160 സീറ്റുകള്‍ ബിജെപി അവകാശപ്പെടും. ബിജെപി, എന്‍സിപി (അജിത് പവാര്‍), ശിവസേന (ഏകനാഥ് ഷിന്‍ഡെ) എന്നിവരാണ് മഹാരാഷ്ട്ര ഭരണസഖ്യത്തിന്റെ ഭാഗങ്ങള്‍.
മഹാരാഷ്ട്ര ബിജെപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിന്‍ഡെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാരതീയ ജനതാ പാര്‍ട്ടി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്നതാണ് ഭരണ സഖ്യം.
അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 26ന് അവസാനിക്കും.