രാജ്യത്തിന് പിതാക്കന്മാരില്ല, പുത്രന്മാരാണുള്ളത്; കങ്കണയുടെ പ്രസ്താവന വിവാദത്തിൽ

തന്റെ പാർട്ടിയിലെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്ര മോദി ക്ഷമിക്കുമോ?,'' കോൺഗ്രസ് നേതാവ്

New Update
kankana Untitled.v.jpg

ഡൽഹി: നടിയും എംപിയുമായ കങ്കണ റണാവത്തിനെതിരെ പുതിയ വിവാദം. ഗാന്ധിജയന്തി ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്.

Advertisment

''രാജ്യത്തിന് പിതാക്കന്മാരില്ല, പുത്രന്മാരാണുള്ളത്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇതിനൊപ്പം ലാൽ ബഹദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിരുന്നു.

കങ്കണയുടെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി.

'മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് ബിജെപി എംപി കങ്കണ പരിഹാസപരമായ പ്രസ്താവന നടത്തിയത്. തന്റെ പാർട്ടിയിലെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്ര മോദി ക്ഷമിക്കുമോ?,'' കോൺഗ്രസ് നേതാവ് ചോദിച്ചു. 

Advertisment