കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിയെ സ്ഥനംമാറ്റി

കർഷകരുടെ പ്രതിഷേധത്തിനിടെ റണാവത്ത് നടത്തിയ പരാമർശത്തിൽ തനിക്ക് ദേഷ്യമുണ്ടെന്ന് കൗർ പറയുന്നതായി ആക്രമണ ദൃശ്യങ്ങളിൽ കാണാം. ഇതാണ് ആക്രമണത്തിന് കാരണമായത്.

New Update
kangana

ഡൽഹി: വിമാനത്താവളത്തിൽ വച്ച് ബിജെപി എംപി കങ്കണ റണാവത്തിനെ ആക്രമിച്ച കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജീവനക്കാരി കുൽവീന്ദർ കൗറിന് ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റം.

Advertisment

ജൂൺ ആറിന്, ഷഹീദ് ഭഗത് സിംഗ് ഇൻ്റർനാഷണൽ എയർപോർട്ടിലായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ഹോൾഡ് ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഐഎസ്എഫ് പൊലീസിന് പരാതി നൽകിയിരുന്നു.

കർഷകരുടെ പ്രതിഷേധത്തിനിടെ റണാവത്ത് നടത്തിയ പരാമർശത്തിൽ തനിക്ക് ദേഷ്യമുണ്ടെന്ന് കൗർ പറയുന്നതായി ആക്രമണ ദൃശ്യങ്ങളിൽ കാണാം. ഇതാണ് ആക്രമണത്തിന് കാരണമായത്.

Advertisment