കാമുകന്‍ മറ്റൊരു വിവാഹം കഴിക്കുന്നത് എതിര്‍ത്ത യുവതിക്ക് ദാരുണാന്ത്യം, കാണാതായി 4 മാസത്തിന് ശേഷം യുവതിയുടെ മൃതദേഹം കണ്ടെത്തി; ജിം പരിശീലകന്‍ അറസ്റ്റില്‍

കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ക്ലബില്‍ നിന്നാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്.

New Update
Kanpur woman's body found 4 months after she went missing

ഡല്‍ഹി: കാണാതായി നാല് മാസത്തിന് ശേഷം 32 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ജിം പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ജിം ട്രെയിനര്‍ വിശാല്‍ സോണിയാണ് അറസ്റ്റിലായത്. കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ക്ലബില്‍ നിന്നാണ് 32 കാരിയായ ഏക്താ ഗുപ്തയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.

ചോദ്യം ചെയ്യലില്‍ താനും ഏക്താ ഗുപ്തയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും മറ്റൊരു സ്ത്രീയുമായുള്ള വിവാഹനിശ്ചയത്തെ ഏക്താ എതിര്‍ത്തിരുന്നതായും സോണി പോലീസിനെ അറിയിച്ചു.

ജൂണ്‍ 24 ന് ഏക്താ ഗുപ്ത ജിമ്മില്‍ എത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇരുവരും ജിമ്മില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. കാറില്‍ വെച്ചും ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സോണി ഏക്താ ഗുപ്തയെ ഇടിച്ചതോടെ യുവതി ബോധരഹിതയായി.

തുടര്‍ന്ന് സോണി യുവതിയെ കൊലപ്പെടുത്തി മൃതദേഹം ക്ലബ്ബില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് സോണിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ കുടുംബം മൃതദേഹം തിരിച്ചറിഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാണ്‍പൂര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment