/sathyam/media/media_files/NqcnHEgftbGLJouKNG6m.jpg)
മുംബൈ: സ്വത്തുതർക്കത്തെ ത്തുടർന്ന് നടി ലൈലാ ഖാനെയും അഞ്ച് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ ലൈലയുടെ രണ്ടാനച്ഛൻ പർവേസ് ടാക്കിന് വധശിക്ഷ വിധിച്ച് മുംബൈ സെഷൻസ് കോടതി. കേസിൽ പർവേസ് കുറ്റക്കാരനാണെന്ന് മേയ് 9ന് അഡീഷനൽ സെഷൻസ് ജഡ്ജി സച്ചിൻ പവാർ കണ്ടെത്തിയിരുന്നു.
2011ലാണ് കേസിനാസ്പദമായ സംഭവം. ലൈലാ ഖാൻ, മാതാവ് സലീന, സഹോദരങ്ങളായ അസ്മിന, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ഇവരെ കാണാതായിരുന്നു.
തുടർന്ന് 2012ൽ ജൂലൈയിൽ കുടുംബത്തിന്റെ ഇഗത്‌പുരിയിലെ ഫാംഹൗസിൽനിന്ന് ഇവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതകം വെളിച്ചത്തു വരുന്നത്.
സ്വത്തുതർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. തർക്കത്തെത്തുടർന്ന് ആദ്യം ഭാര്യ സലീനയെയും പിന്നീട് മക്കളെയും ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. സലീനയുടെ മൂന്നാമത്തെ ഭർത്താവാണ് പർവേസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us