/sathyam/media/media_files/2ix5fWREg2IxQVLArluU.jpg)
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി എകെ 47 തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലാന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ബിഷ്ണോയ് സംഘത്തിലെ നാല് ഷൂട്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.
അജയ് കശ്യപ് എന്ന ധനഞ്ജയ് തപ്സിംഗ്, ഗൗരവ് ഭാട്ടിയ എന്ന നഹ്വി; വാസിം ചിക്‌ന എന്ന വാസ്പി ഖാന്‍; ജാവേദ് ഖാന്‍ എന്ന റിസ്വാന്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും നടന്റെ ഫാം ഹൗസിലും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും നിരീക്ഷണം നടത്തിയിരുന്നതായാണ് വിവരം.
അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എകെ 47 തോക്കുകള്‍ കൂടാതെ മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ച് സല്‍മാന്‍ ഖാനെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ വീഡിയോകളും പോലീസ് കണ്ടെടുത്തു.
എം 16, എകെ 47, എകെ 92 തോക്കുകള്‍ വാങ്ങുന്നതിനായി പാക്കിസ്ഥാനിലെ ദോഗ എന്ന ആയുധ ഇടപാടുകാരനുമായി ബന്ധപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ അജയ് കശ്യപ് വെളിപ്പെടുത്തിയിട്ടുണ്ട്.
പോലീസ് കണ്ടെടുത്ത ഒരു വീഡിയോയില്‍ കശ്യപ് തന്റെ പങ്കാളിയോട് സംസാരിക്കുന്നതായി കാണാം. പറഞ്ഞ ജോലിക്കുള്ള ആയുധങ്ങളും പണവും സമയത്ത് ലഭിക്കുമ്പോള്‍ സല്‍മാന്‍ ഖാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഇയാള്‍ പറയുന്നുണ്ട്. കാനഡയില്‍ നിന്ന് ഗുണ്ടാനേതാവ് ഗോള്‍ഡി ബ്രാര്‍ വഴി പണം ലഭിക്കുമെന്നും പറയുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us