മുംബൈ: മുംബൈയില്‍ ട്രെയിൻ യാത്രയ്ക്കിടെ മദ്രസ വിദ്യാര്‍തഥികളെ അക്രമിച്ച് അജ്ഞാത സംഘം. മദ്യപിച്ചെത്തിയ രണ്ട് പേര്‍ ഒരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു.
സംഭവം തടയാന്‍ ശ്രമിച്ച യുവാവിനേയും അക്രമിസംഘം മർദിച്ചു. മര്‍ദനമേറ്റ രണ്ട് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. പ്രകോപനം ഒന്നും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുവരെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.