40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

ഇടക്കാല ജാമ്യം തേടി സാഹില്‍ ഖാന്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ സഹില്‍ ഖാന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
sahil Untitled4223.jpg

മുംബൈ: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍. മുംബൈ എസ്‌ഐടി സംഘം ഛത്തീസ്ഗഡില്‍ നിന്നാണ് സാഹിലിനെ പിടികൂടിയത്.

Advertisment

ഇടക്കാല ജാമ്യം തേടി സാഹില്‍ ഖാന്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ സഹില്‍ ഖാന് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് നടന്‍ മുംബൈയില്‍ നിന്ന് കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് 40 മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഛത്തീസ്ഗഡ് പൊലീസിന്റെ സഹായത്തോടെയാണ് നടനെ പിടികൂടിയത്. നടനെ മുംബൈയിലേക്ക് കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സ്റ്റൈല്‍, എക്‌സ്‌ക്യൂസ്മീ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സഹില്‍ ഖാന്‍ സോഷ്യല്‍മീഡിയയില്‍ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്.

ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടര്‍മാരും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് എസ്‌ഐടി അന്വേഷണം നടത്തിവരികയാണ്.

Advertisment