/sathyam/media/media_files/ilBS81Hqj3NkfBCSsb89.jpg)
മുംബൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒബിസി നോണ്‍ ക്രീമിലെയര്‍ വരുമാന പരിധി 15 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് മഹാരാഷ്ട്ര കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
'നോണ്‍-ക്രീമി ലെയര്‍' ആയി യോഗ്യത നേടുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി നിലവിലുള്ള 8 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം.
ഒബിസി വിഭാഗത്തിലെ സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കുടുംബ വാര്‍ഷിക വരുമാനം നിശ്ചിത പരിധിയില്‍ താഴെയാണെന്ന് തെളിയിക്കുന്ന 'നോണ്‍ ക്രീമി ലെയര്‍' സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണസഖ്യത്തിനേറ്റ തിരിച്ചടിക്ക് ശേഷം ഈ വര്‍ഷം ആദ്യം നടന്ന ബജറ്റ് സമ്മേളനത്തില്‍ വരുമാന പരിധി വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കുമെന്ന് ബിജെപി നേതാവും ഒബിസി ബഹുജന്‍ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന മന്ത്രിയുമായ അതുല്‍ സേവ് പറഞ്ഞിരുന്നു.
മഹാരാഷ്ട്ര സംസ്ഥാന പട്ടികജാതി കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്നതിനുള്ള കരട് ഓര്‍ഡിനന്‍സിന് വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. കമ്മീഷനായി 27 തസ്തികകള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.