കൈവശമുള്ളത് ആകെ 23,500 രൂപ, സ്വന്തമായുള്ളത് 5.25 കോടിയുടെ സ്വത്ത്: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സ്വത്ത് വിവരം ഇങ്ങനെ

79221,000 രൂപയുടെ സ്വത്തുള്ള ഭാര്യ അമൃത ഫഡ്നാവിസില്‍ നിന്ന് 62 ലക്ഷം രൂപ കടം വാങ്ങിയിട്ടുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 

New Update
Maharashtra Assembly Elections 2024

മുംബൈ:  മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുള്ള മൊത്തം സ്വത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

Advertisment

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫഡ്നാവിസിന് 5.25 കോടിയുടെ സ്വത്തും പണമായി 23,500 രൂപയും മാത്രമാണുള്ളത്.

79221,000 രൂപയുടെ സ്വത്തുള്ള ഭാര്യ അമൃത ഫഡ്നാവിസില്‍ നിന്ന് 62 ലക്ഷം രൂപ കടം വാങ്ങിയിട്ടുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. 

നാഗ്പൂരില്‍ നിന്നും ആറാം തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഫഡ്നാവിസിന് 5.25 കോടി രൂപയുടെ ജംഗമ, സ്ഥാവര സ്വത്തുക്കള്‍ ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

2019-ല്‍ അദ്ദേഹത്തിന്റെ സ്വത്ത് 42423434 രൂപയായിരുന്നു ഇതില്‍. 4596634 രൂപയുടെ ജംഗമ സ്വത്തും 37629000 രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു. 5 വര്‍ഷത്തിനുള്ളില്‍ ഈ വസ്തുവില്‍ 18023300 രൂപ വര്‍ദ്ധിച്ചു. ഭൂമിയുടെ വില വര്‍ധിച്ചതാണ് ഈ വര്‍ദ്ധനയ്ക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment