മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയെ മാഹിം, ഭാണ്ഡുപ്പ് വെസ്റ്റ് സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ എംഎന്‍എസ് നീക്കം

ഈ രണ്ട് നിയമസഭാ സീറ്റുകളും പാര്‍ട്ടി സര്‍വേ നടത്തിയതിന് പിന്നാലെയാണ് അമിത് താക്കറെയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം എംഎന്‍എസ് പരിഗണിക്കുന്നത്.

New Update
MNS

മുംബൈ:  വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയുടെ മകനെ മാഹിം, ഭാണ്ഡുപ്പ് വെസ്റ്റ് സീറ്റുകളില്‍ നിന്ന് മത്സരിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.

Advertisment

ഈ രണ്ട് നിയമസഭാ സീറ്റുകളും പാര്‍ട്ടി സര്‍വേ നടത്തിയതിന് പിന്നാലെയാണ് അമിത് താക്കറെയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യം എംഎന്‍എസ് പരിഗണിക്കുന്നത്.

ശിവസേന എംഎല്‍എ സദാ സര്‍വങ്കരാണ് നിലവില്‍ മാഹിം നിയമസഭാ സീറ്റിനെ പ്രതിനിധീകരിക്കുന്നത്. ഉദ്ധവ് താക്കറെ നയിക്കുന്ന-ശിവസേനയുടെ (യുബിടി) രമേഷ് കോര്‍ഗോങ്കറാണ് ഭണ്ഡൂപ്പ് വെസ്റ്റ് നിയമസഭാ സീറ്റില്‍ നിന്നുള്ള നിലവിലെ എംഎല്‍എ.

Advertisment