/sathyam/media/media_files/XBGJX3lcrgh0158i4DSA.webp)
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ശക്തമാക്കി.
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ഇന്നലെ ഞങ്ങള്‍ പ്രശ്നങ്ങളുള്ള സീറ്റുകളില്‍ അനുകൂലമായ ചര്‍ച്ച നടത്തി. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള കുറച്ച് സീറ്റുകള്‍ കൂടി ഞങ്ങള്‍ ക്ലിയര്‍ ചെയ്യും. ഞങ്ങളുടെ ആദ്യ ലിസ്റ്റ് എപ്പോള്‍ വേണമെങ്കിലും പുറത്തുവരാം, അദ്ദേഹം പറഞ്ഞു.
മഹായുതി സഖ്യത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ഏത് നിമിഷം വേണമെങ്കിലും ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവരുമെന്നും ഫഡ്നാവിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്ന ഭൂരിപക്ഷം സീറ്റുകളുടെയും കാര്യത്തില്‍ ധാരണയായി. കുറച്ച് സീറ്റുകളുടെ കാര്യ ത്തില്‍ മാത്രമെ തീരുമാനം ആകാനുള്ളു. അതില്‍ ഒന്ന് രണ്ടു ദിവസിനു ള്ളില്‍ തീരുമാനമാകും.'-ഫഡ്നാവിസ് പറഞ്ഞു.
സംസ്ഥാനത്ത് മാഹായുതി സഖ്യം വന്‍ വിജയം നേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് മഹായുതി സഖ്യം ത ന്നെയായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
മഹായുതിയുടെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുകയും അനുകൂല ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. സീറ്റ് വിഭജനം ഉടന്‍ ഉണ്ടാകുമെന്നും സന്തോഷവാര്‍ത്ത അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.