മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ രണ്ടാം വാരത്തോടെ: അടുത്ത 8 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ സീറ്റ് വിഭജനം അന്തിമമാക്കുമെന്ന് ഏകനാഥ് ഷിൻഡെ

മെറിറ്റും മികച്ച സ്ട്രൈക്ക് റേറ്റുമാണ് മഹായുതി സഖ്യകക്ഷികള്‍ക്കിടയില്‍ സീറ്റ് പങ്കിടലിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി

New Update
Eknath Shinde

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടാം വാരത്തില്‍ നടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.

Advertisment

അടുത്ത 8 മുതല്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഭരണകക്ഷികള്‍ക്കിടയിലുള്ള സീറ്റ് വിഭജനം അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

288 അംഗ സംസ്ഥാന അസംബ്ലിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന വോട്ടെടുപ്പാണ് അഭികാമ്യമെന്ന് മുംബൈയിലെ തന്റെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തില്‍ ഷിന്‍ഡെ പറഞ്ഞു.

ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും അടങ്ങുന്ന മഹായുതി സര്‍ക്കാര്‍ വികസനത്തിലും ക്ഷേമ നടപടികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സര്‍ക്കാരിന് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടാം വാരം നടക്കാന്‍ സാധ്യതയുണ്ട്. രണ്ട് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് ആയിരിക്കും അഭികാമ്യം. മെറിറ്റും മികച്ച സ്ട്രൈക്ക് റേറ്റുമാണ് മഹായുതി സഖ്യകക്ഷികള്‍ക്കിടയില്‍ സീറ്റ് പങ്കിടലിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീറ്റ് വിഭജനം 8 മുതല്‍ 10 ദിവസത്തിനുള്ളില്‍ അന്തിമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കിടയില്‍ സര്‍ക്കാരിനുള്ള പിന്തുണ തനിക്ക് കാണാനാകും. തന്റേത് സാധാരണക്കാരുടെ സര്‍ക്കാരാണെന്നും ഷിന്‍ഡെ പറഞ്ഞു.

Advertisment