മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: മഹാ വികാസ് അഘാഡി സഖ്യവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയില്‍ അബു ആസ്മി ഉള്‍പ്പെടെ 4 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി

പ്രമുഖ സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മിയും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

New Update
Maharashtra election

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി. മഹാ വികാസ് അഘാഡി സഖ്യവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടയിലാണ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Advertisment

പ്രമുഖ സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മിയും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

ശിവാജി നഗറില്‍ നിന്ന് അബു ആസ്മിയും ഭിവണ്ടി ഈസ്റ്റില്‍ നിന്ന് റയീസ് ഷെയ്ഖും ഭിവണ്ടി വെസ്റ്റില്‍ നിന്നും റിയാസ് ആസ്മിയും മാലേഗാവില്‍ നിന്ന് സൈന്‍-ഇ-ഹിന്ദും മത്സരിക്കും.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി), കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ക്കിടയില്‍ 258 സീറ്റുകളില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഏകദേശം 30 സീറ്റുകള്‍ സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്.

Advertisment