മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: 22 സീറ്റുകളിലേക്കുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ഗോപിചന്ദ് പദാല്‍ക്കര്‍ ജാട്ടില്‍ നിന്നും രമേഷ് കരാദിനെ ലാത്തൂര്‍ റൂറലില്‍ നിന്നും മത്സരിപ്പിക്കും.

New Update
Maharashtra election

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 22 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ബിജെപി പുറത്തിറക്കി. ആറ് സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുകയും രണ്ട് പേരെ ഒഴിവാക്കുകയും ചെയ്തു. ഇതുവരെ 121 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.

Advertisment

രണ്ടാം ലിസ്റ്റില്‍ അകോട്ട്, നാസിക് സെന്‍ട്രല്‍, പെന്‍, ഖഡക്വാസല, പുണെ കന്റോണ്‍മെന്റ്, ഉല്ലാസ്‌നഗര്‍ എന്നിവിടങ്ങളിലെ എംഎല്‍എമാരെ നിലനിര്‍ത്തി. 

രണ്ടാമത്തെ പട്ടികയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ രണ്ട് അംഗങ്ങളും ഉണ്ട്. ഗോപിചന്ദ് പദാല്‍ക്കര്‍ ജാട്ടില്‍ നിന്നും രമേഷ് കരാദിനെ ലാത്തൂര്‍ റൂറലില്‍ നിന്നും മത്സരിപ്പിക്കും. കോണ്‍ഗ്രസിന്റെ ധീരജ് ദേശ്മുഖിനെ അദ്ദേഹം നേരിടും.

2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോണ്‍ഗ്രസ് 44 സീറ്റും നേടിയിരുന്നു. 2014ല്‍ ബിജെപി 122 സീറ്റും ശിവസേന 63 സീറ്റും കോണ്‍ഗ്രസ് 42 സീറ്റും നേടി.

 

Advertisment