മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: എൻസിപി ആദ്യ പട്ടിക പുറത്തിറക്കി, അജിത് പവാർ ബാരാമതിയിൽ നിന്ന് മത്സരിക്കും

ചഗ്ഗന്‍ ഭജ്ബല്‍ യോളയില്‍ നിന്ന് മത്സരിക്കും, ദിലീപ് വാല്‍സെ പാട്ടീല്‍ അംബേഗാവില്‍ നിന്ന് മത്സരിക്കും.

New Update
Maharashtra Elections

മുംബൈ: നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 38 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി).

Advertisment

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയുടെ തലവനുമായ അജിത് പവാര്‍ ബാരാമതി മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ചഗ്ഗന്‍ ഭജ്ബല്‍ യോളയില്‍ നിന്ന് മത്സരിക്കും, ദിലീപ് വാല്‍സെ പാട്ടീല്‍ അംബേഗാവില്‍ നിന്ന് മത്സരിക്കും.

അജിത് പവാറും പ്രഫുല്‍ പട്ടേലും ചൊവ്വാഴ്ച ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 288 സീറ്റുകളില്‍ 156 സീറ്റുകളില്‍ ബിജെപിയും 78 സീറ്റുകളില്‍ ശിവസേനയും 54 സീറ്റുകളില്‍ എന്‍സിപിയും മത്സരിച്ചേക്കുമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisment