Advertisment

മഹാരാഷ്ട്രയില്‍ പ്രതിപക്ഷം സീറ്റ് പങ്കിടല്‍ ധാരണയില്‍ എത്തി: ഉദ്ധവ് സേന 21 സീറ്റില്‍ മത്സരിക്കും, എന്‍സിപിയിലെ ശരദ് പവാര്‍ വിഭാഗത്തിന് ഒമ്പത് സീറ്റുകള്‍, കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മത്സരിക്കും

New Update
Uddhav Sena

മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ) വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് പങ്കിടല്‍ ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്.

ശിവസേന (യുബിടി) 21 സീറ്റുകളിലും കോണ്‍ഗ്രസ് 15 സീറ്റുകളിലും മത്സരിക്കുമെന്നും എന്‍സിപിയിലെ ശരദ് പവാര്‍ വിഭാഗത്തിന് ഒമ്പത് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് വിവരം.

പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ വഞ്ചിത് ബഹുജന്‍ ആഘാഡി (വിബിഎ) രണ്ട് സീറ്റിലും രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment