മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 14 സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കി.
അന്ധേരി വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ സാവന്തിന് പകരം അശോക് ജാദവിനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി.
കഴിഞ്ഞ ദിവസം സച്ചിന്‍ സാവന്ത് ഈ സീറ്റില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
16 സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക ഒക്ടോബര്‍ 26ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഖംഗാവ് മണ്ഡലത്തില്‍ നിന്ന് റാണ ദലിപ്കുമാര്‍ സനദയെയും സാംഗ്ലിയില്‍ നിന്ന് പൃഥ്വിരാജ് പാട്ടീലിനെയും അന്ധേരി വെസ്റ്റില്‍ നിന്ന് സച്ചിന്‍ സാവന്തിനെയുമാണ് കോണ്‍ഗ്രസ് ശനിയാഴ്ച പ്രഖ്യാപിച്ചത്.