Advertisment

മഹാരാഷ്‌ട്രയില്‍ കനത്ത മഴ; ജനജീവിതം തടസപ്പെട്ടു, മുംബൈ നഗരം വെള്ളത്തില്‍, സ്‌കൂളുകള്‍ക്ക് അവധി

അതേസമയം പ്രിന്‍സിപ്പലും അധ്യാപകരും അനധ്യാപകരുമടക്കം വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും പ്രവൃത്തി സമയത്ത് ഹാജരാകണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

New Update
MAHARASHTRA RAIN

മുംബൈ: മഹാരാഷ്‌ട്രയില്‍ കനത്ത മഴ. മുംബൈ നഗത്തിന്‍റെ മിക്കയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയിരുന്നു.

Advertisment

ഇന്ന് റെയില്‍വേട്രാക്കുകളില്‍ മോട്ടോര്‍ അടക്കം സ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കി സര്‍വീസ് പുനഃസ്ഥാപിച്ചിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയില്‍ മുംബൈയില്‍ കടലാക്രമണ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

താനെ, പൂനെ, റായ്‌ഗഡ് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി പൂനെ ജില്ല കലക്‌ടര്‍ സുഹാസ് ദിവാസെ അറിയിച്ചു.

അതേസമയം പ്രിന്‍സിപ്പലും അധ്യാപകരും അനധ്യാപകരുമടക്കം വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരും പ്രവൃത്തി സമയത്ത് ഹാജരാകണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണകൂടത്തെ സഹായിക്കാന്‍ വേണ്ടിയാണ് ജീവനക്കാര്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. വെള്ളച്ചാട്ടങ്ങളിലും മറ്റും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. മുംബൈ, റായ്‌ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ കഴിഞ്ഞ ദിവസം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് പൂനെയിലും സത്താറയിലും റീജ്യണല്‍ മെറ്റീരിയോളജിക്കല്‍ സെന്‍റര്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment