/sathyam/media/media_files/t3acEXkU7q1MICjPweuW.jpg)
മുംബൈ: ബോളിവുഡ് മുന്‍നടി മംമ്ത കുല്‍ക്കര്‍ണിയ്ക്കെതിരേയുള്ള മയക്കുമരുന്ന് കേസ് റദ്ദാക്കണമെന്ന് ബോംബെ ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മംമ്ത കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
തെളിവുകളുടെ അഭാവത്തില്‍ കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്.
ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം പുറത്തുവന്നിട്ടില്ല. ജസ്റ്റിസുമാരായ ഭാരകി ദാന്‍ഗ്രേ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
സോളാപുരില്‍നിന്ന് 2000 കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരിമരുന്ന് പിടികൂടിയ കേസിലാണ് വിക്കി ഗോസ്വാമിയും മംമ്തയും പ്രതികളായത്.
2016-ലാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. 2014-ല്‍ ലഹരിമരുന്ന് കടത്തുകേസില്‍ ദുബായില്‍ അറസ്റ്റിലായെങ്കിലും വിക്കി ഗോസ്വാമി ജ്യാമ്യത്തിലിറങ്ങി. എന്നാല്‍ മംമ്തയെ അറസ്റ്റു ചെയ്യാനായില്ല.