New Update
/sathyam/media/media_files/eHUke3DJJZiS2HGSG5JE.webp)
മുംബൈ: നഗരത്തിലെ ചെമ്പൂരില്‍ രണ്ട് ഗ്രൂപ്പുകൾ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. സിദ്ധാർത്ഥ് കാംബ്ലെ (32) ആണ് മരിച്ചത്. ആറ് പേരെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പഴയ മത്സരത്തെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍.
Advertisment
പ്രതികൾ മദ്യപിച്ചിരുന്നതായും രണ്ടുപേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മുംബൈ ആർസിഎഫ് പൊലീസ് സ്‌റ്റേഷൻ അറിയിച്ചു.
മൂർച്ചയേറിയ ആയുധം കൊണ്ട് കാംബ്ലെയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള രാജവാഡി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.