ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/CngOIwjQwwVTgamFSOTo.jpg)
മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തലയ്ക്കു 36 ലക്ഷം രൂപ സർക്കാർ വിലയിട്ട മാവോയിസ്റ്റ് നേതാക്കളാണ് കൊല്ലപ്പെട്ടത്.
Advertisment
ഇന്ന് പുലർച്ചെയോടെയാണ് പൊലീസ്, സിആർപിഎഫ് സംഘവുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. തെലങ്കാനയിൽ നിന്നും മഹാരാഷ്ട്രയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു മാവോയിസ്റ്റുകൾ.
ഇവരിൽ നിന്ന് ലഘുലേഖകളും തോക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സേനാ വിഭാഗങ്ങൾ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us