മുംബൈ: മുതിർന്ന ബോളിവുഡ് നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സുപ്രധാന സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം സമ്മാനിക്കും.
അതിയായ അഭിമാനം തോന്നുന്നു. എൻ്റെ അച്ഛൻ ഒരു സെൽഫ് മേഡ് സൂപ്പർസ്റ്റാറും മികച്ച പൗരനുമാണ്. അദ്ദേഹത്തിൻ്റെ ജീവിതയാത്ര ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.
ഈ മഹത്തായ ബഹുമതിയിൽ ഞങ്ങൾ എല്ലാവരും സന്തോഷിക്കുന്നു," മിഥുൻ ചക്രവർത്തിയ്ക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ സന്തോഷം പങ്കിട്ട് മകൻ നമാഷി ചക്രവർത്തി പറഞ്ഞു.
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മിഥുനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
മിഥുൻ ചക്രവർത്തി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച്, അദ്ദേഹത്തിന് അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹം ഒരു സാംസ്കാരിക ഐക്കണാണ്, വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് തലമുറകളിലുടനീളം പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും. ”
ഈ വർഷം പത്മഭൂഷൻ ബഹുമതിയും മിഥുൻ ചക്രവർത്തിയെ തേടി എത്തിയിരുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവിൽ ബിജെപിക്ക് ഒപ്പമാണ്.