അമിതവേഗതയിലെത്തിയ കാറിടിച്ച് യുവതി മരിച്ച സംഭവം; ഒളിവിലായിരുന്ന ശിവസേന നേതാവിന്റെ മകന്‍ അറസ്റ്റില്‍

കാവേരി നഖ്‌വ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പ്രദീപ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടമുണ്ടായത്

New Update
mihir shah

മുംബൈ: ബി.എം.ഡബ്ല്യു കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ശിവസേന (ഷിന്‍ഡെ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ഷാ അറസ്റ്റില്‍. ഇയാളുടെ അമ്മയും രണ്ട് സഹോദരിമാരും ഉള്‍പ്പെടെ 12 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഉടമയായ രാജേഷ് ഷായെയും ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു.

Advertisment

പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അമ്മയും സഹോദരിമാരും കസ്റ്റഡിയിലായത്. ഇവരെ പ്രതി ചേര്‍ക്കണോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയാണ് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. മിഹിര്‍ ഷായാണ് കാറോടിച്ചിരുന്നത്. ജുഹുവിലെ ബാറില്‍ പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മിഹിര്‍ ഷാ മടങ്ങവെയാണ് അപകടമുണ്ടായത്.

കാവേരി നഖ്‌വ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പ്രദീപ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടമുണ്ടായത്. 

Advertisment