മുംബൈ: ബിഎംഡബ്ലു കാറിടിച്ച് യുവതി മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച യുവാവിന് മദ്യം വിളമ്പിയ ബാര്‍ നിരത്തി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബർ തപസ് ബാറാണ് ഇടിച്ചുനിരത്തിയത്.
mihir
പ്രതി മിഹിർ ഷാ അറസ്റ്റിലായതിന് പിന്നാലെ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ബുൾഡോസറുമായെത്തി ബാർ തകർക്കുകയായിരുന്നു. പ്രതിയുടെ പിതാവ് രാജേഷ് ഷായെ ശിവസേന ഷിന്ദെ വിഭാഗത്തിൽ നിന്ന് പുറത്താക്കി. പൽഘാർ ജില്ലയിലെ ശിവസേനയുടെ ഡപ്യൂട്ടി ലീഡറായിരുന്നു രാജേഷ് ഷാ.