മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 32 സ്ഥാനാര്‍ത്ഥികളുടെ ആറാമത്തെ പട്ടിക പ്രഖ്യാപിച്ച് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്).
മുംബൈയിലെ വിലെ പാര്‍ലെ മണ്ഡലത്തില്‍ നിന്ന് ജൂലി ഷെന്‍ഡെയും കല്യാണ്‍ വെസ്റ്റില്‍ നിന്ന് ഉല്ലാസ് ഭോറും ഉല്ലാസ് നഗറില്‍ നിന്ന് ഭഗവാന്‍ ഭലേറാവുവും മത്സരിക്കും. ഇതോടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇതുവരെ 110 സ്ഥാനാര്‍ത്ഥികളെ പുറത്തിറക്കി.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ സെന്‍ട്രല്‍ മുംബൈയിലെ മാഹിം അസംബ്ലി സീറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കുന്നത്.