മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് പ്രവചിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെ. തന്റെ പാര്‍ട്ടി ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും താക്കറെ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
മുംബൈയിലെ മാഹിം സീറ്റില്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെയെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ് താക്കറെയുടെ പ്രസ്താവന.
രാജ് താക്കറെയുടെ എംഎന്‍എസ് ബിജെപി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമല്ല. എന്നാല്‍, ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എസ് ഭരണ സഖ്യത്തെ പിന്തുണച്ചിരുന്നു.